പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം: പങ്കെടുക്കുമെന്ന് ദേവഗൗഡ
Friday, May 26, 2023 12:58 AM IST
ബംഗളൂരു: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന് ജനതാദൾ-എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ. പാർലമെന്റ് മന്ദിരം ബിജെപിയുടെ ഓഫീസല്ലെന്നും അതു നിർമിച്ചിരിക്കുന്നത് നികുതിദായകരുടെ പണംകൊണ്ടാണെന്നും പൊതുസ്വത്താണെന്നും ദേവഗൗഡ വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി എന്നനിലയിലും പൗരനെന്ന നിലയിലുമാണ് ചടങ്ങിൽ പങ്കെടുക്കുന്നതെന്നും ഗൗഡ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം വിലയിരുത്തുന്നതിനായി ഇന്നലെ ബംഗളൂരുവിലെ പാർട്ടി ആസ്ഥാനത്തു നടന്ന യോഗത്തിലാണു ദേവഗൗഡയുടെ പ്രഖ്യാപനമുണ്ടായത്.