വിദ്വേഷപ്രസംഗം: നടപടിയെടുക്കാത്തതിൽ വിമർശനവുമായി സുപ്രീംകോടതി
Wednesday, March 29, 2023 12:42 AM IST
ന്യൂഡൽഹി: വിദ്വേഷപ്രസംഗങ്ങൾ ഉന്മൂലനം ചെയ്യേണ്ടത് സാമുദായിക ഐക്യത്തിന് അനിവാര്യമാണെന്നു സുപ്രീംകോടതി. ജസ്റ്റീസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരേ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി സാമുദായിക ഐക്യത്തിനും കെട്ടുറപ്പിനും ഇവ ഇല്ലാതാക്കേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയത്.
രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങൾക്കെതിരേ നിരന്തരം പരാതികൾ ലഭിക്കുന്നതല്ലാതെ തടയാൻ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
കേസ് രജിസ്റ്റർ ചെയ്തു വിദ്വേഷപ്രസംഗങ്ങൾക്കെതിരേ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു കോടതി ചോദിച്ചു.