ഹജ്ജ് കമ്മിറ്റികൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകണമെന്നു സുപ്രീംകോടതി
Wednesday, March 29, 2023 12:42 AM IST
ന്യൂഡൽഹി: ഇതുവരെ ഹജ്ജ് കമ്മിറ്റികൾ രൂപീകരിക്കാത്ത സംസ്ഥാനങ്ങൾക്ക് ഉടൻ നിർദേശം നൽകണമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തോട് സുപ്രീംകോടതി.
കേന്ദ്ര ഹജ്ജ് കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ നരസിംഹ, ജെ.ബി. പർദീവാല എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശം നൽകിയത്.