പഞ്ചാബ് മന്ത്രിക്ക് ഐപിഎസ് വധു
Sunday, March 26, 2023 1:35 AM IST
ചണ്ഡിഗഡ്: പഞ്ചാബ് മന്ത്രി ഹർജോത് സിംഗ് ബെയിൻസും ഐപിഎസ് ഓഫീസർ ജ്യോതി യാദവും ഇന്നലെ വിവാഹിതരായി. രൂപ്നഗർ ജില്ലയിലെ ഗുരുദ്വാരയിൽ സിക്ക് മതാചാരപ്രകാരമായിരുന്നു വിവാഹം.
അനന്ത്പുർ സാഹിബ് മണ്ഡലത്തിൽനിന്നാണ് ഹർജോത്(32) നിയമസഭാംഗമായത്. ഭഗവന്ത് മൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഇദ്ദേഹം. അനന്ത്പുർ സാഹിബിലെ ഗംഭീർപുർ ഗ്രാമക്കാരനാണ് ഹർജോത്. 2017ൽ ഇദ്ദേഹം സാഹ്നേവാൾ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പഞ്ചാബ് കേഡർ ഐപിഎസ് ഓഫീസറായ ജ്യോതി യാദവ് ഹരിയാനയിലെ ഗുരുഗ്രാം ജില്ലക്കാരിയാണ്. മാൻസ ജില്ലാ പോലീസ് ചീഫാണ് ജ്യോതി യാദവ്.