ജയ്ഷ് ഇ മുഹമ്മദ് ബന്ധമുള്ള 19 കാരൻ യുപിയിൽ അറസ്റ്റിൽ
Sunday, August 14, 2022 11:46 PM IST
ലക്നോ: ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 കാരനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരസംഘടനകളുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയിരുന്ന സെയ്ഫുള്ള എന്നറിയപ്പെടുന്ന ഹബിബുൾ ഇസ്ലാം ആണ് അറസ്റ്റിലായത്.
പ്രവാചകനിന്ദയുടെ പേരിൽ വിവാദത്തിലായ ബിജെപി മുൻ ദേശീയ വക്താവ് നുപുർ ശർമയെ ആക്രമിക്കാൻ ഭീകരസംഘടനകൾ നിയോഗിച്ച മുഹമ്മദ് നദീമിന്റെ അറസ്റ്റിലൂടെയാണ് സെയ്ഫുള്ളയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്.
ബിഹാറിലെ മോത്തിഹാരി സ്വദേശിയായ സെയ്ഫുള്ള യുപിയിലെ ഫത്തേപുരിലാണ് താമസിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ഭീകരർക്കുവേണ്ടി ഒട്ടേറെ വ്യാജ അക്കൗണ്ടുകൾ തയാറാക്കി നൽകിയിരുന്നു. ഒരു മൊബൈൽഫോണും സിംകാർഡും ഉൾപ്പെടെ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.