കെ. കാർത്തിക്, ആർ. കറുപ്പസാമി അടക്കം 151 പേർക്ക് പോലീസ് മെഡൽ
Saturday, August 13, 2022 2:59 AM IST
ന്യൂഡൽഹി: കേരള പോലീസിൽനിന്ന് എട്ടുപേർ ഉൾപ്പെടെ 151 പോലീസ് ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷണത്തിനുള്ള അവാർഡ്.
ജില്ലാ പോലീസ് മേധാവികളായ കെ. കാർത്തിക്, ആർ. കറുപ്പസാമി, എഎഐജി ആർ. ആനന്ദ്, ഡിവൈഎസ്പിമാരായ ഇമ്മാനുവൽ പോൾ, വിജുകുമാർ നളിനാക്ഷൻ, ഇൻസ്പെക്ടർമാരായ വി.എസ്. വിപിൻ, ആർ. കുമാർ, സബ് ഇൻസ്പെക്ടർ മാഹിൻ സലിം എന്നിവരാണ് കേരള പോലീസിൽനിന്നു മെഡലിന് അർഹരായവർ.
151 പേരിൽ 28 വനിതകളാണുള്ളത്. സിബിഐയിൽ നിന്നു 15 പേരും എൻഐഎയിൽനിന്നു നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയിൽ നിന്നും അഞ്ചുപേർ വീതവും അവാർഡിന് അർഹരായി. 2018 മുതലാണ് കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവാർഡ് നൽകി തുടങ്ങിയത്.