നിതീഷ് എട്ടാം തവണ മുഖ്യമന്ത്രി
Thursday, August 11, 2022 1:43 AM IST
ന്യൂഡൽഹി: എട്ടാം തവണ ബിഹാറിന്റെ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മറ്റു മന്ത്രിമാരെ നിശ്ചയിച്ചിട്ടില്ല.
പട്ന രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഫാഗു ചൗഹാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തേജസ്വിയുടെ അമ്മ റാബ്രിദേവി, തേജസ്വിയുടെ ജ്യേഷ്ഠനും മുൻമന്ത്രിയുമായ തേജ് പ്രതാപ് സിംഗ് തുടങ്ങിയവർ ചടങ്ങിന് സാക്ഷികളായി.