ബൂസ്റ്റർ ഡോസായി കോർബിവാക്സിൻ
Thursday, August 11, 2022 1:43 AM IST
ന്യൂഡൽഹി: കോവിഷീൽഡ്, കോവാക്സിൻ എന്നിവയിൽ ഏതെങ്കിലും രണ്ട് ഡോസ് സ്വീകരിച്ചവർക്ക് കോർബിവാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി.
പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക സമിതിയുടെ (എൻടിജിഐ) ശിപാർശയെ തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസം അല്ലെങ്കിൽ 26 ആഴ്ചകൾ പിന്നിടുന്നവർക്ക് കോർബി വാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം.
കോവിൻ പോർട്ടലിൽ ഇതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും കേന്ദ്രസർക്കാർ അറിയിച്ചു.