ഒമിക്രോണിന്റെ പുതിയ ഉപവകഭേദം ഡൽഹിയിൽ
Thursday, August 11, 2022 1:43 AM IST
ന്യൂഡൽഹി: കൂടുതൽ രോഗവ്യാപന ശേഷിയുള്ള കോവിഡ് ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം ഡൽഹിയിൽ കണ്ടെത്തി. വിദഗ്ധ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ച 90 സാംപിളുകളിലാണ് ഒമിക്രോണിന്റെ ബിഎ 2.75 വകഭേദം കണ്ടെത്തിയത്.
ഒമിക്രോണ്‍ 0.5 വകഭേദത്തെ അപേക്ഷിച്ച് ഇപ്പോൾ കണ്ടെത്തിയിട്ടുള്ള വകഭേദത്തിന് പ്രജനനശേഷിയും രോഗവ്യാപന ശേഷിയും കൂടുതലാണ്.