പ്രധാനമന്ത്രിയുടെ ആസ്തിയിൽ വർധന
Wednesday, August 10, 2022 1:13 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ വർധന. പ്രധാനമന്ത്രിയുടെ ആസ്തി നടപ്പുവർഷം രണ്ട് കോടി 23 ലക്ഷം രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 26.13 ലക്ഷം രൂപ കൂടുതലാണ്.
പ്രധാനമന്ത്രിയുടെ പേരിലുണ്ടായിരുന്ന പൂർവിക സ്വത്തായി ലഭിച്ച ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതായാണ് ഏറ്റവും പുതിയ വിവരം.
സ്വന്തം പേരിൽ വാഹനങ്ങളില്ലാത്ത പ്രധാനമന്ത്രിക്ക് മ്യൂച്വൽ ഫണ്ടുകൾ, ഷെയറുകൾ, ബോണ്ടുകൾ എന്നിവയുടെ രൂപത്തിലും ആസ്തികളില്ല. 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാലു സ്വർണ മോതിരങ്ങളും ചേർത്ത് 2,23,82,504 രൂപയാണ് പ്രധാനമന്ത്രിയുടെ ആകെയുള്ള സ്വത്തുക്കളെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വെബ്സൈറ്റ് അറിയിക്കുന്നു.
കുടുംബാഗങ്ങളായ മൂന്നു പേർക്ക് തുല്യ ഓഹരിയുള്ള ഗുജറാത്ത് ഗാന്ധിനഗറിലെ റെസിഡൻഷ്യൽ പ്ലോട്ട് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്വന്തമാക്കിയത്.