വിവോ ഓഫീസുകളിൽ ഇഡി റെയ്ഡ്
Wednesday, July 6, 2022 1:23 AM IST
ന്യൂഡൽഹി: ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെയും അനുബന്ധ കന്പനികളുടെയും ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെരച്ചിൽ നടത്തി.
സാന്പത്തികതട്ടിപ്പ് കണ്ടെത്തുന്നതിന് വിവോയും അനുബന്ധ കന്പനികളുമായി ബന്ധപ്പെട്ട 44 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.
ജമ്മു കാഷ്മീരിലുള്ള കന്പനിയുടെ വിതരണക്കാരന്റെ ഓഫീസുമായി ബന്ധമുള്ള ചൈനീസ് ബിസിനസ് പങ്കാളികൾ വ്യാജ തിരിച്ചറിയിൽ രേഖകൾ ചമച്ചുവെന്ന് ആരോപിച്ച് ഡൽഹി പോലീസിന്റെ സാന്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.