ഭീകരർക്കു ബിജെപി ബന്ധം; എൻഐഎയ്ക്കു കോണ്‍ഗ്രസിന്റെ കത്ത്
Wednesday, July 6, 2022 1:23 AM IST
ജയ്പുർ: ഉദയ്പുരിലെ തയ്യൽക്കാരന്റെ കൊലപാതം, കാഷ്മീരിലെ ലഷ്കർ ഇ തൊയ്ബ ഭീകരന്റെ അറസ്റ്റ് എന്നിവയ്ക്കു ബിജെപിയുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ കോണ്‍ഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊസ്താര ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മേധാവി ദിനകർ ഗുപ്തയ്ക്കു കത്തു നൽകി.
രണ്ടു സംഭവങ്ങളിലും പ്രതിസ്ഥാനത്ത് ബിജെപി പ്രവർത്തകരാണെന്നു ദൊസ്താര ആരോപിച്ചു.
ഉദയ്പുർ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് റിയാസ് അഖ്താറി സജീവ ബിജെപി പ്രവർത്തകനാണെന്നും ഇയാൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും ദൊസ്താര കത്തിൽ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെയും മാധ്യമ റിപ്പോർട്ടുകളുടെയും പകർപ്പും കോണ്‍ഗ്രസ് നേതാവ് അയച്ചുനൽകി. അഖ്താറി ഉദയ്പുരിലെ ബിജെപി എംഎൽഎ ഗുലാബ് ചന്ദ് കഠാരിയയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഇതിലുണ്ട്.