വ്യോമസേനാ അഗ്നിവീർ: ആദ്യദിവസം അപേക്ഷിച്ചത് 3,800 യുവാക്കൾ
സ്വന്തം ലേഖകൻ
Sunday, June 26, 2022 12:18 AM IST
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലേക്കുള്ള അഗ്നിവീറുകളുടെ പ്രവേശനത്തിന് ആദ്യദിവസം അപേക്ഷ നൽകിയത് 3,800 യുവാക്കൾ.
വെള്ളിയാഴ്ച രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ അപേക്ഷിച്ചവരുടെ എണ്ണമാണിത്. വ്യോമസേനയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന അഗ്നിവീറുകൾക്ക് ജൂലൈ അഞ്ചു വരെ അപേക്ഷ നൽകാം. കരസേനയിലേക്കും നാവികസേനയിലേക്കുമുള്ള രജിസ്ട്രേഷൻ ജൂലൈ ഒന്നിന് ആരംഭിക്കും.