ഡൽഹി എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാർച്ച്
Sunday, June 26, 2022 12:18 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ എകെജി ഭവനിലേക്കു മാർച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ.
ഡൽഹി പൊലീസും ദ്രുതകർമസേനയും ചേർന്ന് സംഘർഷസ്ഥലത്തുനിന്നു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും പോലീസുമായി ഏറ്റുമുട്ടുകയും ബാരിക്കേഡുകൾ തള്ളിക്കടക്കാൻ ശ്രമിക്കുകയും ചെയ്തു.