ദ്രൗപദി മുർമുവിനു പിന്തുണയുമായി മായാവതി
Sunday, June 26, 2022 12:18 AM IST
ലക്നോ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുമെന്നു ബഹുജൻ സമാജ്വാദി പാർട്ടി (ബിഎസ്പി) നേതാവ് മായാവതി. രാഷ്ട്രപതിതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികൾ ചേർന്നു ചർച്ച നടത്തിയിട്ടില്ലെന്നു കുറ്റപ്പെടുത്തിയ മായാവതി, ബിഎസ്പിയുമായി യാതൊരു തരത്തിലുള്ള കൂടിയാലോചനകളും ഇല്ലാതെയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചതെന്നും പറഞ്ഞു.