ഗുജറാത്തിലെ സ്കൂളിൽ തീപിടിത്തം: അഞ്ഞൂറോളം കുട്ടികളെ രക്ഷപ്പെടുത്തി
Saturday, June 25, 2022 1:12 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ ഹയർസെക്കൻഡറി സ്കൂളിൽ ഷോർട്ട്സർക്യൂട്ടിനെത്തുടർന്ന് തീപിടിത്തം.
അഞ്ഞൂറോളം കുട്ടികളെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റാനായതിനാൽ വൻദുരന്തം ഒഴിവായി. മാകാർപുരയിലെ ഫീനിക്സ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ ക്ലാസ് നടക്കുന്നതിനിടെയാണ് അത്യാഹിതം.
അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ ഓരോ നിലയിലും നാല് എയർകണ്ടീഷൻ ക്ലാസ്റൂമുകൾ വീതമുണ്ട്.ആദ്യരണ്ട് നിലകളിലെ കുട്ടികൾ വേഗത്തിൽ പുറത്തിറങ്ങി. മൂന്നാംനില പുകപടലംകൊണ്ട് മൂടിയതോടെ കുട്ടികൾ ക്ലാസ്മുറിയിൽ കുടുങ്ങി. ഓക്സിജൻ സിലണ്ടറുകൾ ഘടിപ്പിച്ച് അഗ്നിശമന ഉദ്യോഗസ്ഥർ മൂന്നാംനിലയിലെത്തി തീയണയ്ക്കുകയായിരുന്നു.