മേൽവിലാസം തെളിയിക്കുന്ന രേഖകൾ ചോദിക്കാതെ ആധാർ കാർഡുകൾ നൽകാം
Thursday, May 26, 2022 1:55 AM IST
ന്യൂഡൽഹി: മേൽവിലാസം തെളിയിക്കുന്ന രേഖകൾ ആവശ്യപെടാതെ ലൈഗിംകത്തൊഴിലാളികൾക്ക് ആധാർ കാർഡുകൾ നൽകണമെന്ന് സുപ്രീംകോടതി.
ദേശീയ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയിലെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അല്ലെങ്കിൽ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയിലെ പ്രോജക്റ്റ് ഡയറക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യക്ക് ലൈഗിംകത്തൊഴിലാളികൾക്ക് ആധാർ കാർഡുകൾ നൽകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.