ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു
Thursday, May 26, 2022 1:55 AM IST
തിരുപ്പൂർ: ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. പല്ലടം പണപ്പാളയം വീരസ്വാമിയാണ് മരിച്ചത്. മധുരയിൽനിന്നും വിറകുമായി പല്ലടത്തേക്കു വന്നിരുന്ന ലോറി പണപ്പാളയത്തു നിർത്തിയിട്ടപ്പോൾ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വീരസ്വാമി സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറി ഡ്രൈവർ അബൂബക്കറിനു പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.