രാജ്യത്ത് 95 ശതമാനം പേർക്കും ഒന്നാം ഡോസ് വാക്സിൻ
Saturday, January 29, 2022 12:31 AM IST
ന്യൂഡൽഹി: രാജ്യത്തെ പതിനെട്ട് വയസിനു മുകളിൽ പ്രായമുള്ള 95 ശതമാനം പേർക്കും ഒന്നാം ഡോസ് വാക്സിൻ നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 74 ശതമാനം ആളുകൾക്ക് മുഴുവൻ ഡോസ് വാക്സിനും നൽകി.
രാജ്യത്ത് ഇതുവരെ 165 കോടിയിൽ അധികം വാക്സിനുകൾ നൽകിക്കഴിഞ്ഞു. ഇതിൽ 1.3 കോടിയിൽ അധികം കരുതൽ വാക്സിനുകളും 4.4 കോടിയിൽ അധികം കൗമാരക്കാർക്കുള്ള വാക്സിനുകളും ഉൾപ്പെടുന്നു.