മഹാരാഷ്ട്രയിൽ അഞ്ചു പേരുടെ മരണത്തിനു കാരണക്കാരനായ വ്യാജഡോക്ടർ പിടിയിൽ
Saturday, January 29, 2022 12:31 AM IST
താനെ: മഹാരാഷ്ട്രയിൽ അഞ്ചുപേർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ പിടിയിലായി. 11 വർഷം മുന്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽനിന്നു പ്യൂൺ ആയി റിട്ടയർ ചെയ്ത പാണ്ഡുരംഗ ഘോലാപ് ആണ് അറസ്റ്റിലായത്.
ധൻസായിയിൽ ആദിവാസികൾക്കിടയിലാണ് ഇയാൾ ഡോക്ടർ ആണെന്നു സ്വയം പരിചയപ്പെടുത്തി ചികിത്സ നടത്തിവന്നിരുന്നത്. ഇക്കഴിഞ്ഞ 26, 27 തീയതികളിലാണ് അഞ്ചുപേരും മരിച്ചത്.