മാവോയിസ്റ്റ് ആക്രമണത്തിൽ ജവാനു പരിക്ക്
Saturday, January 15, 2022 1:53 AM IST
റായ്പുർ: റൗഗഡ് റെയിൽവേ സ്റ്റേഷൻ നിർമാണത്തിനു സുരക്ഷയൊരുക്കാനെത്തിയ സശസ്ത്ര സീമാ ബൽ(എസ്എസ്ബി)ജവാന്മാരുടെ വാഹനത്തിനുനേർക്ക് മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് സ്ഫോടനത്തിൽ 33 ബറ്റാലിയനിലെ ഒരു ജവാനു ഗുരുതരമായി പരിക്കേറ്റു.
പത്കൽബേഡ ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. തലസ്ഥാനനഗരിയായ റായ്പുരിൽനിന്ന് 150 കിലോമീറ്റർ അകലെയാണു സംഭവം. സ്ഫോടനത്തിനു പിന്നാലെ മാവോയിസ്റ്റുകൾ വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.