കമൽഹാസൻ കോവിഡ് മുക്തനായി ആശുപത്രിവിട്ടു
Sunday, December 5, 2021 12:42 AM IST
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരവും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽഹാസൻ കോവിഡ് ഭേദമായതിനെത്തുടർന്ന് ഇന്നലെ ആശുപത്രിവിട്ടു. നവംബർ 22നാണ് അമേരിക്കയിൽനിന്നെത്തിയ കമൽഹാസനെ കോവിഡ് ലക്ഷണങ്ങളോടെ ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്.
രോഗം ഭേദമാകാൻ ആശംസിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടൻ രജനീകാന്ത്, സിനിമാമേഖലയിലും രാഷ്ട്രീയപാർട്ടിയിലുമുള്ളവർ, ആശുപത്രി ജീവനക്കാർ എന്നിവരോടു കമൽഹാസൻ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.