കങ്കണയുടെ കാർ പഞ്ചാബിൽ കർഷകർ തടഞ്ഞു
Saturday, December 4, 2021 12:42 AM IST
ചണ്ഡിഗഡ്: ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ കാർ പഞ്ചാബിൽ കർഷകർ തടഞ്ഞു. രൂപ്നഗർ ജില്ലയിലെ കിരാട്പുർ സാഹിബിലായിരുന്നു സംഭവം.
കർഷകസമരത്തിനെതിരേ നടത്തിയ പരാമർശത്തിൽ കങ്കണ മാപ്പു പറയണമെന്നു സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കങ്കണ ഹിമാചൽപ്രദേശിൽനിന്നു മടങ്ങവേയായിരുന്നു സംഭവം. അരമണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണു കങ്കണയ്ക്കു യാത്ര തുടരാനായത്.