തമിഴ്നാടിന്റെ നടപടി വെല്ലുവിളി: ജോസ് കെ. മാണി
Saturday, December 4, 2021 12:42 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ്നാടിന്റെ നടപടി ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണെന്നു കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി.
പെരിയാറിന്റെ ഇരുകരകളിലുമുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാകുന്ന തരത്തിലുള്ള തമിഴ്നാടിന്റെ നടപടി തീർത്തും നിർഭാഗ്യകരമാണ്. ഒരു മാസത്തിനിടെ ഇതു നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10നുശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടുന്നത്. ഇത്തരം നടപടികൾ തമിഴ്നാട് ആവർത്തിക്കരുതെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.