സിനഡ് നിർദേശപ്രകാരമുള്ള കുർബാന നടത്തണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ
Monday, November 29, 2021 12:15 AM IST
ന്യൂഡൽഹി: ജനാഭിമുഖ കുർബാന തുടരാനുള്ള ഫരീദാബാദ് രൂപതാധ്യക്ഷന്റെ നിർദേശത്തിനെതിരേ വിശ്വാസികൾ ഡൽഹിയിലെ ജന്ദർ മന്ദറിൽ പ്രതിഷേധിച്ചു.
എതിർപ്പിനെ തുടർന്ന് രൂപത ആസ്ഥാനമായ ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രലിൽ പുതിയ കുർബാന പ്രകാരമാണ് ദിവ്യബലി അർപ്പിച്ചത്. പുതിയ കുർബാന ക്രമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ടാഗോർ ഗാർഡൻ, സൗത്ത് എക്സ്, നോയിഡ എന്നിവിടങ്ങളിലെ പള്ളികളിലും വിശ്വാസികൾ പ്രതിഷേധിച്ചു.