ട്രെയിൻ തട്ടി കാട്ടാനകൾ ചരിഞ്ഞ സംഭവം :തമിഴ്നാട് വനംവകുപ്പും റെയിൽവേയും തർക്കത്തിൽ
Sunday, November 28, 2021 12:46 AM IST
കോയന്പത്തൂർ: കോയന്പത്തൂരിനു സമീപം നവക്കരയിൽ കാട്ടാനകൾ ട്രെയിനിടിച്ചു ചരിഞ്ഞ സംഭവത്തിൽ തമിഴ്നാട് വനംവകുപ്പും റെയിൽവേയും തമ്മിൽ തർക്കം. കേരളത്തിലെത്തിയ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു.
മലയാളികളായ ലോക്കോ പൈലറ്റിനെയും സഹപൈലറ്റിനെയും റെയിൽവേ അധികൃതരും വനംവകുപ്പും ചോദ്യംചെയ്തിരുന്നു. ആനകളെ അകറ്റാനും ട്രെയിൻ നിർത്താനും ശ്രമിച്ചിരുന്നുവെന്നാണ് ഇരുവരുടെയും വിശദീകരണം. കൂടുതൽ അന്വേഷണത്തിനായി പാലക്കാട് റെയിൽവേ സ്റ്റേഷനിലെത്തിയ തമിഴ്നാട് വനംവകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരെ റെയിൽവേ പോലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു എന്നാണ് ആരോപണം.