കണ്ണന്താനം ഇനി അഡ്വക്കറ്റ്
Saturday, November 27, 2021 12:51 AM IST
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൻസ് കണ്ണന്താനം ഇനി വക്കീൽ വേഷത്തിൽ. ഭരണഘടനാ ദിനമായ ഇന്നലെയാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചതെന്ന് കണ്ണന്താനം പറഞ്ഞു.
പല മേഖലകളിലും തിളങ്ങിയ കണ്ണന്താനം കോടതികളിലും ഒരു കൈ പയറ്റുകയാണ്. കിഴക്കൻ ഡൽഹിയിൽ നിയമം ലംഘിച്ചുതുടങ്ങിയ പുതിയ മദ്യഷാപ്പിനെതിരേയുള്ള കേസിലാണ് ആദ്യമായി ഇന്നലെ ഹാജരായത്. കേസിൽ ഡൽഹി സർക്കാരിനു നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവായി.
സുപ്രീംകോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യാനാണു പരിപാടിയെന്ന് അൽഫോൻസ് ദീപികയോടു പറഞ്ഞു.