40 കോടി പേർക്ക് മെഡിക്കൽ ഇൻഷ്വറൻസിനു കേന്ദ്രം
Wednesday, October 13, 2021 12:46 AM IST
ന്യൂഡൽഹി: രാജ്യത്ത് മെഡിക്കൽ പരിരക്ഷ ഇല്ലാത്ത 40 കോടി ആളുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ.
നിലവിൽ ഒരു തരത്തിലുള്ള മെഡിക്കൽ ഇൻഷ്വറൻസും ഇല്ലാത്തവരുടെ മുഴുവൻ കുടുംബങ്ങളെയും പരിരക്ഷയിൽ ഉൾപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി 21 ഇൻഷ്വറൻസ് കന്പനികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ നടപടിയുടെ ഭാഗമായി ദേശീയ ആരോഗ്യ അഥോറിറ്റിയും ഇൻഷുറൻസ് കന്പനികളും തമ്മിൽ ധാരണാ പത്രം ഒപ്പിടുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.