ഒഡീഷയിൽ വനിതകൾ ഉൾപ്പെടെ മൂന്നു മാവോയിസ്റ്റുകളെ വധിച്ചു
Wednesday, October 13, 2021 12:46 AM IST
ഭുവനേശ്വർ: ഒഡീഷയിൽ രണ്ടു വനിതകൾ ഉൾപ്പെടെ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
മൽക്കാൻഗിരി ജില്ലയിലെ തുളസി വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് നാൽപ്പതോളം മാവോയിസ്റ്റുകളുണ്ടെന്നും ഇവരെ പിടികൂടാൻ ശ്രമമാരംഭിച്ചെന്നും ഡിജിപി അഭയ് പറഞ്ഞു.
2016നു ശേഷം ഒഡീഷയിൽ 16 സിപിഐ (മാവോയിസ്റ്റ്) അംഗങ്ങൾ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏഴു സാധാരണക്കാരെയും രണ്ടു പോലീസുകാരെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തി.