പീഡനക്കേസിൽ മദ്രസ അധ്യാപകന് 11 വർഷം തടവ്
Monday, August 2, 2021 12:36 AM IST
ബംഗളൂരു: കർണാടകയിലെ തുമകുരുവിൽ പതിമൂന്നുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ 11 വർഷം തടവിനു ശിക്ഷിച്ചു. മുഫ്തി മുഷറഫിനെയാണു ശിക്ഷിച്ചത്. 30,000 രൂപ പിഴയും ഇയാൾ ഒടുക്കണം.
2015ലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു ദിവസത്തിനുശേഷം കുട്ടിയെ അമ്മ സന്ദർശിച്ചപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മദ്രസ അധ്യാപകനെതിരേ കേസെടുത്തു.
കുട്ടിക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ പ്രത്യേക കോടതി ജഡ്ജി എൻ. കൃഷ്ണയ്യ ഉത്തരവിട്ടു. ഒരു ഹോട്ടലിൽ വച്ചായിരുന്നു കുട്ടി പീഡനത്തിനിരയായത്. ഉത്തർപ്രദേശ് സ്വദേശിയാണ് മുഫ്തി മുഫറഫ്.