സ്കൂൾ തുറക്കാം: ഐസിഎംആർ
Thursday, July 22, 2021 1:06 AM IST
ന്യൂഡൽഹി: രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ഡോ. ബൽറാം ഭാർഗവ.
മുതിർന്നവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്കു കഴിയുമെന്നതിനാൽ ആദ്യം പ്രൈമറി ക്ലാസുകൾ തുടങ്ങാമെന്നു ഭാർഗവ നിർദേശിച്ചു.
മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ആദ്യം സ്കൂൾ തുറക്കാമെന്നാണ് മുൻപ് പറഞ്ഞിരുന്നതെങ്കിലും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് കുട്ടികളെയാണ് ആദ്യം അനുവദിക്കേണ്ടതെന്നാണ് ബൽറാം ഭാർഗവ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ കുറഞ്ഞ സ്ഥലങ്ങളിൽ സ്കൂളുകൾ തുറക്കാമെന്നു നേരത്തെ എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരിയയും നിർദേശിച്ചിരുന്നു. എന്നാൽ, സംസ്ഥാനങ്ങളാണ് ഇതിൽ തീരുമാനമെടുക്കണ്ടത്.