11-ാം ക്ലാസ് പരീക്ഷ: തീരുമാനം അറിയിക്കണമെന്ന് കേരളത്തോട് സുപ്രീംകോടതി
Tuesday, June 22, 2021 12:52 AM IST
ന്യൂഡൽഹി: കേരള സ്റ്റേറ്റ് ബോർഡിന്റെ പതിനൊന്നാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന രക്ഷിതാക്കളുടെ ഹർജിയിൽ അന്തിമതീരുമാനം ഇന്നറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി.
ഇന്നുതന്നെ ഇക്കാര്യത്തിൽ അന്തിമവിധി ഉണ്ടാകുമെന്നും ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. തീരുമാനം അറിയിക്കാൻ ഒരാഴ്ച സമയം കഴിഞ്ഞ ദിവസം കേരളം ആവശ്യപ്പെട്ടെങ്കിലും അടിയന്തരമായി മറുപടി സമർപ്പിക്കണമെന്ന് ബെഞ്ച് നിർദേശിക്കുകയായിരുന്നു. ആന്ധ്രപ്രദേശിനോട് ഇന്നുതന്നെ തീരുമാനം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.