മംഗളൂരു തുറമുഖത്ത് ടോറസ് കടലിൽ വീണ് രണ്ടുപേർ മരിച്ചു
Tuesday, June 22, 2021 12:52 AM IST
മം​ഗ​ളൂ​രു: നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ക​ട​ലി​ൽ വീ​ണ് ഡ്രൈ​വ​റും ക്ലീ​ന​റും മ​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​ൽ​കോ​ട്ട് സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ർ രാ​ജേ​ഷ്(26), ക്ലീ​ന​ർ ബി​മ്മ​പ്പ(22) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ ന​ഗ​ര​ത്തി​ലെ ന്യൂ ​മം​ഗ​ളൂ​രു തു​റ​മു​ഖ​ത്താ​യി​രു​ന്നു സം​ഭ​വം. ഡെ​ൽ​റ്റ ക​ന്പ​നി​യു​ടേ​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം. ക​പ്പ​ലി​ൽ​നി​ന്ന് ഇ​രു​ന്പ​യി​ര് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി തു​റ​മു​ഖ​ത്തെ​ത്തി​യ​താ​യി​രു​ന്നു ടോ​റ​സ്.

തു​റ​മു​ഖ​ത്തി​ലെ 14ാം ബെ​ർ​ത്തി​ലൂ​ടെ പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​തേ​സ​മ​യം ക​ട​ലി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ട​ഗ് ബോ​ട്ടിലുണ്ടായിരുന്നവർ സം​ഭ​വം കാ​ണു​ക​യും തു​റ​മു​ഖ​ത്തി​ന്‍റെ സു​ര​ക്ഷാ​ച്ചു​മ​ത​ല​യു​ള്ള സി​ഐ​എ​സ്എ​ഫി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ രാ​ത്രി 12 ഓ​ടെ രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ബി​മ്മ​പ്പ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ട​ഗ് ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ടോ​റ​സും ക​ര​യ്ക്ക​ടു​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.