യെദിയൂരപ്പയെ നീക്കണം എന്നാവശ്യപ്പെട്ടത് മൂന്ന് എംഎൽഎമാർ മാത്രമെന്ന് അരുണ്‍ സിംഗ്
Monday, June 21, 2021 12:26 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ബി.എസ്. യെദിയൂരപ്പയെ നീക്കണമെന്നാവശ്യപ്പെട്ടത് വെറും മൂന്ന് ബിജെപി എംഎൽഎമാർ മാത്രമാണെന്ന് കർണാടകയുടെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി അരുണ്‍ സിംഗ്. കർണാടകയിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചുള്ള റിപ്പോർട്ട് ഇന്നലെ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് സിംഗ് സമർപ്പിച്ചു.
ടൂറിസം മന്ത്രി സി.പി. യോഗേശ്വർ, അരവിന്ദ് ബെല്ലാഡ് എംഎൽഎ, എംഎൽസി എച്ച്. വിശ്വനാഥ് എന്നിവർ മാത്രമാണ് യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടതെന്ന് അരുണ്‍ സിംഗ് പറയുന്നു. മന്ത്രിമാരടക്കം 55 എംഎൽഎമാരുമായി സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിലെ ഭിന്നത രൂക്ഷമായതിനെത്തുടർന്ന് അരുണ്‍ സിംഗ് 16 മുതൽ മൂന്നു ദിവസം കർണാടകയിലുണ്ടായിരുന്നു.