ആയുധങ്ങളുമായി ബോട്ട് രാമേശ്വരത്തേക്കു തിരിച്ചെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
Monday, June 14, 2021 12:40 AM IST
ചെന്നൈ: തമിഴ്നാട് തീരങ്ങളിൽ തീവ്രവാദ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ശ്രീലങ്കയിൽനിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്കു തിരിച്ചുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചു. തുടർന്ന് കോസ്റ്റ് ഗാർഡ് നിരീക്ഷണം ശക്തമാക്കി. കേരളതീരത്തും ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ തീരമേഖലകളായ കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലാണ് സുരക്ഷാസേനയെ വിന്യസിച്ചിരിക്കുന്നത്.