തമിഴ്നാട്ടിൽ ഇന്നലെ 303 കോവിഡ് മരണം, 33,658 രോഗികൾ
Sunday, May 16, 2021 12:58 AM IST
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഇന്നലെ 303 പേർ മരിച്ചു. 33,658 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. ആകെ രോഗികൾ 15.65 ലക്ഷം. ഇന്നലെ ചെന്നൈയിൽ മാത്രം 6640 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇന്നലെ തമിഴ്നാട്ടിൽ 1,64,945 പരിശോധനകളാണു നടത്തിയത്.