കർണാടകയിൽ ഇന്നലെ 592 മരണം, ലോക്ക്ഡൗൺ നീട്ടി
Saturday, May 8, 2021 1:14 AM IST
ബംഗളൂരു: കർണാടകയിൽ ഇന്നലെ 592 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്. പ്രതിദിന രോഗികളുടെ എണ്ണം അന്പതിനായിരത്തിനടുത്താണ്. കർണാടകയിൽ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ മേയ് 24 വരെ നീട്ടിയതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു.