ജാ​ബു​വ ബി​ഷ​പ് ഡോ.​ബേ​സി​ൽ ഭൂ​രി​യ അന്തരിച്ചു
ജാ​ബു​വ ബി​ഷ​പ് ഡോ.​ബേ​സി​ൽ ഭൂ​രി​യ അന്തരിച്ചു
Friday, May 7, 2021 12:50 AM IST
ഇ​​ൻ​​ഡോ​​ർ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ജാ​​ബു​​വ രൂ​പ​ത ബി​​ഷ​​പ് ഡോ. ​​ബേ​​സി​​ൽ ഭൂ​​രി​​യ(65) അ ന്തരിച്ചു. കോ​​വി​​ഡ് ബാ​​ധി​​ച്ചു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​ന്ത​​രി​​ച്ച​​ത്. സം​​സ്കാ​​രം ഇ​​ന്ന് ഝാ​​ബു​​വ​​യി​​ൽ ന​​ട​​ക്കും. ഇ​​ന്ത്യ​​യി​​ൽ കോ​​വി​​ഡ് മൂ​​ലം മ​​രി​​ച്ച ര​​ണ്ടാ​​മ​​ത്ത ബി​​ഷ​​പ്പാ​​ണ് ഡോ. ​​ബേ​​സി​​ൽ ഭൂ​​രി​​യ. ചൊ​​വ്വാ​​ഴ്ച പോ​​ണ്ടി​​ച്ചേ​​രി-​​ക​​ട​​ലൂ​​ർ മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് ആ​​ന്‍റ​​ണി ആ​​ന​​ന്ദ​​രാ​​യ​​ർ മ​​രി​​ച്ചി​​രു​​ന്നു.


1956 മാ​​ർ​​ച്ച് എ​​ട്ടി​​നു ജാ​​ബു​​വ രൂ​​പ​​ത​​യി​​ലെ പ​​ഞ്ച്കു​​യി​​യി​​ലാ​​ണു ബി​​ഷ​​പ് ബേ​​സി​​ൽ ജ​​നി​​ച്ച​​ത്. 35 വ​​ർ​​ഷ​​ത്തോ​​ളം വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ൽ വൈ​​ദി​​ക​​നാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച ബേ​​സി​​ൽ ഭൂ​​രി​​യ 2015 ജൂ​​ലൈ 18നാ​​ണ് ജാ​​ബു​​വ രൂ​​പ​​ത​​യു​​ടെ മൂ​​ന്നാ​​മ​​ത്തെ ബി​​ഷ​​പ്പാ​​യി അ​​ഭി​​ഷി​​ക്ത​​നാ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.