റിയാസ് കാസിയെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു
Tuesday, April 13, 2021 1:00 AM IST
മുംബൈ: മഹാരാഷ്ട്രയിൽ അറസ്റ്റിലായ പോലീസ് ഓഫീസർ റിയാസ് കാസിയെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. ഞായറാഴ്ചയാണു കാസിയെ അറസ്റ്റ് ചെയ്തത്. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന പോലീസ് ഓഫീസർ സച്ചിൻ വാസെയുടെ കൂട്ടാളിയാണ് അസിസ്റ്റന്റ് ഇൻസ്പെക്ടറായ റിയാസ് കാസി. മുംബൈ ക്രൈം ബ്രാഞ്ചിൽനിന്നു കഴിഞ്ഞമാസം കാസിയെ സ്ഥലംമാറ്റിയിരുന്നു.
വാഹന ഉടമയായ മൻസുക് ഹിരൺ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞതിലും റിയാസ് കാസിയെ എൻഐഎ സംഘം പലതവണ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞമാസം 13 നാണു വാസയെ എൻഐഎ പിടികൂടിയത്.