ഗുജറാത്ത് കോർപറേഷൻ ബിജെപി തൂത്തുവാരി
Tuesday, February 23, 2021 11:56 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ആറു മുനിസിപ്പൽ കോർപറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ച 474 സീറ്റുകളിൽ 451സീറ്റ് നേടി ബിജെപി ഉജ്ജ്വലവിജയം നേടി. കോണ്‍ഗ്രസ് -44, എഎപി -27, ബിഎസ്പി -3, സ്വതന്ത്രൻ-1 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ സീറ്റ് നില.
അഹമ്മദാബാദ്, രാജ്കോട്ട്, ജംനഗര്‍, ഭവനഗര്‍, വഡോദര, സൂററ്റ് കോര്‍പറേഷനുകളിലെ 575 സീറ്റിലേക്ക് ഫെബ്രുവരി 21നായിരുന്നു തെരഞ്ഞെടുപ്പ്. ആറു മുനിസിപ്പൽ കോർപറേഷനുകളിലും ബിജെപി ഭരണം തിരിച്ചുപിടിച്ചു.ഈ വിജയം ജനങ്ങളുടെകൂടി വിജയമാണെന്നു മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും പറഞ്ഞു.