ജിയോ ടാഗിംഗിലെ പിഴ: ട്വിറ്ററിന്റെ വിശദീകരണം തള്ളി
Thursday, October 29, 2020 12:42 AM IST
ന്യൂഡൽഹി: ലൈവ് പ്രക്ഷേപണത്തിനിടെ ജമ്മു കാഷ്മീരിലെ ലേ ചൈനയുടെ ഭാഗമാക്കി ജിയോ ടാഗ് നൽകിയ സംഭവത്തിൽ ട്വിറ്ററിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പാർലമെന്ററി സമിതി.
കഴിഞ്ഞ ദിവസം പാർലമെന്ററി സംയുക്ത സമിതിക്കുമുന്നിൽ ഹാജരായ ട്വിറ്റർ ഇന്ത്യയുടെ അധികൃതർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു സമിതി ഏകകണ്ഠേന അഭിപ്രായപ്പെട്ടു.
ലേ ഉൾപ്പെട്ട ലഡാക്ക് ചൈനയുടെ ഭാഗമായി ചിത്രീകരിക്കുന്നത് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷയായ ബിജെപി എംപി മീനാക്ഷി ലേഖി പറഞ്ഞു.