അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് നവംബർ 30 വരെ
Thursday, October 29, 2020 12:42 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് ഉത്തരവ് പുറത്തിറക്കിയത്. അതേസമയം, വന്ദേഭാരത് മിഷൻ അടക്കം തെരഞ്ഞെടുത്ത പ്രത്യേക റൂട്ടുകളിലേക്കുള്ള വിമാന സർവീസുകൾ ആവശ്യമനുസരിച്ചു സർവീസ് നടത്തുന്നതു തുടരുമെന്നും ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
അണ്‍ലോക്ക് അഞ്ച് നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൊവ്വാഴ്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് അനുബന്ധമായാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡിജിസിഎ നീട്ടിയത്.