ജന്മദിനാഘോഷത്തിൽ വെടിവയ്പ്: ഭോജ്പുരി ഗായകനു പരിക്ക്
Wednesday, October 28, 2020 12:27 AM IST
ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിൽ ബിജെപി നേതാവിന്റെ ജന്മദിനാഘോഷച്ചടങ്ങിനിടെയുണ്ടായ ആഘോഷ വെടിവയ്പിൽ ഭോജ്പുരി ഗായകൻ ഗോലു രാജയ്ക്കു ഗുരുതരമായി പരിക്കേറ്റു. ഭാനു ദുബെയുടെ മകന്റെ ജന്മദിനാഘോഷത്തിനിടെ നടന്ന ഗാനമേളയ്ക്കിടെയാണ് ആഹ്ലാദസൂചകമായി വെടിയുതിർത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകളെ ക്ഷണിച്ചതിനും വെടിയുതിർത്തതിനും ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു.