നഗ്നതാ പ്രദർശനം: ഡൽഹിയിൽ സബ് ഇൻസ്പെക്ടറെ പിരിച്ചുവിട്ടു
Tuesday, October 27, 2020 12:38 AM IST
ന്യൂഡൽഹി: നന്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ കറങ്ങിനടന്ന് സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെയും നേരേ നഗ്നതാ പ്രദർശനം നടത്തിയ ഡൽഹി പോലീസ് സബ് ഇൻസ്പെക്ടറെ പിരിച്ചു വിട്ടു.
മൂന്നുസ്ത്രീകളിൽ നിന്നും ഒരു പെണ്‍കുട്ടിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് ഇൻസ്പെക്ടർ പുനീത് ഗരേവാളിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള കേസുകൾ ഇയാൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിലാണ് രാവിലെ സൈക്കിൾ സവാരി നടത്തുന്ന സ്ത്രീകളെ ഇയാൾ പിന്തുടരുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തത്.