മയക്കുമരുന്ന് വാങ്ങുന്നതിനിടെ ടിവി സീരിയൽ നടി അറസ്റ്റിൽ
Tuesday, October 27, 2020 12:37 AM IST
മും​​​ബൈ: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ടി​​​വി സീ​​​രി​​​യ​​​ൽ ന​​​ടി പ്രീ​​​തി​​​ക ചൗ​​​ഹാ​​​ൻ(30) അ​​​റ​​​സ്റ്റി​​​ലാ​​​യി നാ​​​ർ​​​ക്കോ​​​ട്ടി​​​ക്സ് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ ആ​​​ണ് ന​​​ടി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​ന്ധേ​​​രി​​​യി​​​ലെ വെ​​​ർ​​​സോ​​​വ മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​രാ​​​ളി​​​ൽ​​​നി​​​ന്നു ക​​​ഞ്ചാ​​​വ് വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു പ്രീ​​​തി​​​ക ചൗ​​​ഹാ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

99 ഗ്രാം ​​​ക​​​ഞ്ചാ​​​വ് ഇ​​​വ​​​രി​​​ൽ​​​നി​​​ന്ന് എ​​​ൻ​​​സി​​​ബി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ന​​​ടി​​​യും ക​​​ഞ്ചാ​​​വ് എ​​​ത്തി​​​ച്ച ഫൈ​​​സ​​​ൽ(20) എ​​​ന്ന​​​യാ​​​ളും അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​രു​​​വ​​​രെ​​​യും ചോ​​​ദ്യം ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വെ​​​ർ​​​സോ​​​വ സ്വ​​​ദേ​​​ശി​​​യാ​​​യ ദീ​​​പ​​​ക് റാ​​​ത്തൗ​​​ർ എ​​​ന്ന​​​യാ​​​ളാ​​​ണ് ക​​​ഞ്ചാ​​​വ് എ​​​ത്തി​​​ച്ച​​​തെ​​​ന്ന് തെ​​​ളി​​​ഞ്ഞു. ഇ​​​യാ​​​ളെ​​​യും പി​​​ന്നീ​​​ട് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പ്രീ​​​തി​​​ക ചൗ​​​ഹാ​​​നും മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കുമെ​​​തി​​​രെ എ​​​ൻ​​​സി​​​ബി കേ​​​സെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.