ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം
Monday, October 19, 2020 12:37 AM IST
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലങ്കര കത്തോലിക്ക സഭ ഗുഡ്ഗാവ് രൂപത എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ യോഗം നടത്തി. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു പ്രതിഷേധ പരിപാടി.
ഗുഡ്ഗാവ് രൂപത എംസിവൈഎം ഡയറക്ടർ ഫാ. ദേവസ്യ കുതിരക്കല്ലിൽ, ഡൽഹി റീജൺ ഡിസ്ട്രിക്ട് വികാരി ഫാ. അജി തണ്ണിമൂട്ടിൽ, ഫാ. ചാൾസ് വിൽസണ്, ഫാ. മത്തായി, ഫാ. ജഫീൻ ടി. കളീക്കൽ, വിനു മാത്യു ജേക്കബ്, ഷിജിൻ പുത്തൻപുരയ്ക്കൽ, ഷാജി ജോണ് തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി