മിഥുൻ ചക്രവർത്തിയുടെ മകനെതിരെ മാനഭംഗക്കേസ്
Sunday, October 18, 2020 12:30 AM IST
മുംബൈ: മുതിർന്ന സിനിമാതാരം മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ്, മുൻ ഭാര്യ യോഗിത ബാലി എന്നിവർക്കെതിരെ 38 കാരിയുടെ പരാതിയിൽ മുംബൈ പോലീസ് മാനഭംഗക്കേസ് ഫയൽ ചെയ്തു. 2015 മുതൽ 2018 വരെ താനും മഹാക്ഷയും തമ്മിൽ ബന്ധത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തു ചതിക്കുകയായിരുന്നുവെന്നുമാണു പരാതി.
2015ൽ മഹാക്ഷയ് വാങ്ങിയ അന്ധേരി വെസ്റ്റിലെ ഫ്ളാറ്റിലെത്തിച്ചു ജ്യൂസിൽ മയക്കുമരുന്നു കലർത്തി മാനഭംഗപ്പെടുത്തി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഗർഭച്ഛിദ്രം നടത്താൻ പ്രേരിപ്പിച്ചു. 2018ൽ തന്നെ വിവാഹം കഴിക്കില്ലെന്നു മഹാക്ഷയ് പറഞ്ഞുവെന്നും യോഗിത ബാലി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.