നീറ്റ് ഫലം പ്രഖ്യാപിച്ചു; ഒഡീഷ സ്വദേശിക്ക് 100% മാർക്ക്
Saturday, October 17, 2020 1:47 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്(നീറ്റ്) ഫലം പ്രഖ്യാപിച്ചു. ഒഡീഷയിലെ റൂർക്കല സ്വദേശി സോയെബ് അഫ്താബ് 720ൽ 720 മാർക്ക് (100 ശതമാനം) നേടി ഒന്നാം സ്ഥാനത്തെത്തി. ഡൽഹി സ്വദേശിനി ആകാൻഷ സിംഗ് രണ്ടാം റാങ്ക് നേടി.
13.67 ലക്ഷം പേരാണ് നീറ്റ് പരീക്ഷയെഴുതിയത്. ഇതിൽ 7,71,500 പേർ യോഗ്യത നേടി. ത്രിപുരയിൽനിന്നാണ് ഏറ്റവും അധികം പേർ യോഗ്യത നേടിയത് -88,889. കോവിഡ്-19 മൂലം രണ്ടു തവണ മാറ്റിവച്ച നീറ്റ് പരീക്ഷ സെപ്റ്റംബർ 13നായിരുന്നു നടത്തിയത്. പരീക്ഷാഫലം അറിയാൻ www. ntaneet.nic.inസന്ദർശിക്കുക.