മൻമോഹൻസിംഗിന്റെ ജന്മദിനം ആഘോഷിച്ചു
Sunday, September 27, 2020 12:16 AM IST
ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗനെപ്പോലെ ആഴമുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം രാജ്യം തിരിച്ചറിയുന്നുണ്ടെന്ന് രാഹുൽ ഗാന്ധി. മൻമോഹൻ സിംഗിന്റെ 88-ാം പിറന്നാൾ ദിനത്തിലാണ് രാഹുൽ ആശംസകളോടൊപ്പം രാജ്യതന്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടിയത്. അദ്ദേഹത്തിന്റെ സത്യസന്ധതയും അർപ്പണബോധവും എല്ലാവർക്കും പ്രചോദനമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൻമോഹൻ സിംഗിന് പിറന്നാൾ ആശംസിച്ചു. അദ്ദേഹത്തിന്റെ ദീർഘവും ആരോഗ്യകരവുമായ ജീവിതം നേരുന്നു എന്നായിരുന്നു മോദിയുടെ ആശംസ. മൻമോഹൻ സിംഗിന്റെ ജീവിതവും സേവനങ്ങളും രാജ്യത്തിനു തന്നെ അഭിമാനം നൽകുന്നതാണ്. അദ്ദേഹത്തിന് ഭാരതരത്ന നൽകണമെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് പി. ചിദംബരം ആവശ്യപ്പെട്ടു.