അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണം
Monday, September 21, 2020 12:21 AM IST
മുംബൈ: ബോളിവുഡ് നടൻ അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി നടി പായൽ ഘോഷ്. ഞായറാഴ്ച ട്വിറ്ററിലൂടെയാണ് ഗ്യാങ്സ് ഓഫ് വാസിപൂർ സംവിധായകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ഘോഷ് ട്വിറ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്റിൽ ടാഗ് ചെയ്ത്, സംവിധായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെട്ടു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. സംവിധായകനു പിന്തുണയുമായി ബോളിവുഡ് സിനിമാ പ്രവർത്തകർ രംഗത്തെത്തി.